ലക്‌നൗ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 232 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് അടിച്ച് കൂട്ടിയത്. ആര്‍സിബി നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചുവെങ്കിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്നില്‍ ലീഗ് ഘട്ടം ഫിനിഷ് ചെയ്യാന്‍ അവര്‍ക്ക് ജയം അനിവാര്യമാണ്.
ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മ 34(17), ട്രാവിസ് ഹെഡ് 17(10) എന്നിവര്‍ മികച്ച തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. 4 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തിയതിന് ശേഷമാണ് സഖ്യം പിരിഞ്ഞത്. മൂന്നാമനായി ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ പുറത്താകാതെ നേടിയ 94*(48) ആണ് എസ്ആര്‍എച്ച് നിരയിലെ ഉയര്‍ന്ന സ്‌കോര്‍. ഏഴ് ഫോറും അഞ്ച് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു മുന്‍ മുംബയ് താരത്തിന്റെ പ്രകടനം.
ഹെയ്ന്റിച്ച് ക്ലാസന്‍ 24(13), അനികേത് വര്‍മ്മ 26(9) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി. നിധീഷ് കുമാര്‍ റെഡ്ഡി 4(7), അഭിനവ് മനോഹര്‍ 12(11) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 13*(6) റണ്‍സ് നേടി പുറത്താകാതെ നിന്നു. ആര്‍സിബിക്ക് വേണ്ടി റോമാരിയോ ഷെപ്പേഡ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ലുങ്കി എംഗിഡി, സുയാഷ് ശര്‍മ്മ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |