വർക്കല: അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകളെ 36 കാരനായ പിതാവ് പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ 21നാണ് പരാതിക്ക് ആസ്പദമായ സംഭവം. 13കാരിയെ സ്ഥലം കാണാൻ എന്ന വ്യാജേന സ്കൂട്ടറിൽ പൊൻമുടിയിൽ എത്തിച്ച ശേഷം കാട് മൂടിയ പ്രദേശത്തു വച്ച് പിതാവ് പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. ഇത് രണ്ടാം തവണയാണ് പിതാവ് മകളെ പീഡിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു . 2019ലും സമാന സ്വഭാവമുള്ള കേസ് അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു . എന്നാൽ തെളിവുകളുടെ അഭാവത്തിൽ ശിക്ഷ ലഭിച്ചിരുന്നില്ല. തുടർന്ന് മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ലാതെ കഴിയവേയാണ് വിവരം മാതാവിനോട് പറയുന്നത്. പൊൻമുടിയിൽ എത്തിച്ചു തെളിവുകൾ ശേഖരിക്കുന്നത് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ വരും ദിവസങ്ങളിൽ നടക്കും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |