കടയ്ക്കാവൂർ: വധശ്രമമടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയെ പിടികൂടി.കടയ്ക്കാവൂർ മണനാക്കിന് സമീപം പെരുംകുളം മലവിള പൊയ്കയിൽ ഫാത്തിമ മൻസിലിൽ താഹയെയാണ് (32) കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ മണനാക്ക് ജംഗ്ഷനിൽ വച്ച് ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ വന്ന അയിലം ചരുവിള പുത്തൻ വീട്ടിൽ അക്ഷയ്(17), കടയ്ക്കാവൂർ പെരുംകുളം സി.എസ്.ഐ ചർച്ചിന് സമീപം പുത്തൻ വീട്ടിൽ ഓട്ടോ ഡ്രെെവർ നൗഷാദ് (57) എന്നിവരെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് താഹയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം രണ്ടുമാസമായി തമിഴ്നാട്ടിൽ ഒളിവിലായിരുന്നു. വർക്കല ഡി.വൈ.എസ്.പി ഗോപകുമാറിന്റെ നിർദ്ദേശാനുസരണം കടയ്ക്കാവൂർ
എസ്.എച്ച്.ഒ സജിൻ ലൂയിസ്,സബ് ഇൻസ്പെക്ടർമാരായ ജയപ്രസാദ്,ഷാഫി,ശ്രീകുമാർ,പൊലീസ് ഉദ്യോഗസ്ഥരായ സുജിൽ,അനിൽകുമാർ,രഞ്ജിത്ത് എന്നിവരുടെ പ്രത്യേക അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.നാഗർകോവിലിന് സമീപമുള്ള ആശാരിപ്പള്ളത്ത് ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു.കടയ്ക്കാവൂർ,കിളിമാനൂർ,വിതുര തുടങ്ങിയ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 13 ഓളം വധശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ്.നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.2023ൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |