മൈസൂരു: ഒരേയൊരു ഫോൺ കോൾ മിനിറ്റുകൾക്കകം നടക്കേണ്ട കല്ല്യാണം മുടങ്ങി. വെള്ളിയാഴ്ച്ച രാവിലെ കർണാടകയിലെ ഹാസൻ ജില്ലയിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ഹാസനിലെ ബുവനഹള്ളിയിൽ നിന്നുള്ള പല്ലവി, ആളൂര്‍ താലൂക്കിലെ ഈശ്വരഹള്ളി ഗ്രാമത്തിലെ സ്കൂൾ അദ്ധ്യാപകനായ വേണുഗോപാലിനെ വിവാഹം കഴിക്കാൻ ഒരുങ്ങുവെയാണ് പിന്മാറിയത്. താലികെട്ടിന് മിനിട്ടുകൾക്ക് മൻപാണ് വധു മറ്റൊരു പുരുഷനുമായി പ്രണയത്തിലാണെന്ന് അറിയിച്ചത്.
വിവാഹ ചടങ്ങുകൾ അവസാന ഘട്ടത്തോട് അടുക്കുമ്പോഴാണ് പല്ലവിക്ക് ഒരു ഫോൺ കോൾ വരുന്നത്. ഇതിനെ തുടർന്ന് പല്ലവി വേഗം തന്നെ ഗ്രൂമിംഗ് റൂമിൽ കയറി വാതിലടച്ചു. അൽപസമയത്തിന് ശേഷം പുറത്തിറങ്ങിയ പല്ലവി തനിക്ക് വിവാഹത്തിന് താൽപര്യമില്ലെന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാർ കേണപക്ഷിച്ചിട്ടും പല്ലവി തന്റെ തീരുമാനം മാറ്റിയില്ല. ഒടുവിൽ ഇഷ്ടമില്ലാത്ത ഒരാളെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് വരൻ വേണുഗോപാലും കല്ല്യാണത്തിൽ നിന്നും പിന്മാറി.
പല്ലവി തന്റെ കാമുകനോട് സംസാരിച്ച കാര്യം വരനോട് വ്യക്തമാക്കി. താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്നും അയാൾ
അന്യമതസ്ഥനായതിനാൽ നേരത്തെ ആരെയും അറിയിക്കാൻ കഴിഞ്ഞില്ലെന്നും യുവതി പറഞ്ഞു. നൂറുകണക്കിന് അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്, ഇത് അറിഞ്ഞതോടെ ഇരുവിഭാഗവും തമ്മിൽ കൂട്ട തല്ലായി. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |