തൊടുപുഴ: നാലാം വാർഷികത്തിന്റെ ഭാഗമായി പിണറായി വിജയൻ സർക്കാരിന്റെ ഒരു പ്രോഗ്രസ് കാർഡ് അവതരിപ്പിച്ചെങ്കിലും ഈ ഭരണത്തിൽ കേരളത്തിന് ഒരു പ്രോഗ്രസുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. തൊടുപുഴയിൽ നടന്ന കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റുമാരുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിനെതിരെയുള്ള ജനവിധിയാകും വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ്. പിണറായി സർക്കാർ ജനപക്ഷത്ത് നിന്ന് ഒരു പ്രവർത്തനവും നടത്തുന്നില്ല. അഴിമതി ഭരണമാണ് നടത്തുന്നത്. ആശാവർക്കർമാർ നൂറ് ദിവസത്തിൽ അധികമായി കണ്ണീർ സമരം നടത്തുകയാണ്. സർക്കാർ അവരെ അധിക്ഷേപിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. മലയോര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചിട്ടില്ല. വാർഡ് വിഭജനം അശാസ്ത്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു അദ്ധ്യക്ഷനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |