കലഞ്ഞൂർ : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പനിയമപ്രകാരം കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ കഞ്ചോട് പുത്തൻ വീട്ടിൽ അനൂപി (22)നെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ തിരുവനന്തപുരം സ്‌പെഷ്യൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. 76 കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം 2 പവൻ സ്വർണമാല പൊട്ടിച്ചു കടന്നതിന് കൂടൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ ജയിലിൽ കഴിഞ്ഞിരുന്നത്. ജില്ലാ കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവ് ഇന്നലെ കൂടൽ പൊലീസ് ഇൻസ്‌പെക്ടർ സി.എൽ.സുധീറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സ്‌പെഷ്യൽ ജയിലിലെത്തി നടപ്പാക്കി.
2020 മുതൽ ഇയാൾക്കെതിരെ 8 ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |