പത്തനംതിട്ട : ആക്രമണത്തിനിടെ പെട്രോൾ ദേഹത്തു വീണ സജിലിന് നെഞ്ചത്തും പുറത്തും പൊള്ളൽ ഏറ്റിരുന്നു. പൊള്ളലുകളുമായി ഇയാൾ രണ്ട് ദിവസം സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ കിടക്കുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. സംഭവദിവസം വൈകിട്ട് 5ന് വീടിന് സമീപത്തെ കടയിൽ അരി വാങ്ങാൻ പോയ ശാരിക തൊട്ടടുത്തുള്ള വല്യച്ഛന്റെ വീട്ടിലേക്ക് പോയി. പ്രതി സജിൻ പിന്നാലെ വീട്ടുമുറ്റത്തേക്ക് വന്നു. ഈ സമയം ശാരികയ്ക്ക് ഒരു ഫോൺ വന്നു. ഫോണിൽ സംസാരിച്ച ശേഷം സ്വന്തം വീട്ടിലേക്ക് പോകാൻ ഇറങ്ങിയ ശാരികയെ സജിൽ തടഞ്ഞുനിറുത്തി. കയ്യിലിരുന്ന പെട്രോൾ നിറച്ച കുപ്പി കുട്ടിയുടെ തലയിലേക്ക് കമഴ്ത്തുകയായിരുന്നു. തുടർന്ന് ഇയാൾ സ്വന്തം ശരീരത്തിലും ഒഴിച്ചു. പിന്നീട് വീടിന്റെ വാതുക്കൽ കത്തിച്ചുവച്ചിരുന്ന മെഴുകുതിരി ശാരികയുടെ തലയിലിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |