തിരുവനന്തപുരം:നവാഗത സംവിധായകനുള്ള പത്താമത് സത്യജിത് റേ ഗോൾഡൻ ആർക് അവാർഡിന് സുനിൽദത്ത് സുകുമാരൻ അർഹനായി.
സ്വാമി എന്ന സിനിമയ്ക്കാണ് അവാർഡ്. സുനിൽദത്ത് സുകുമാരൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഈ ചിത്രം
ആൾദൈവ പരിവേഷത്തിൽനിന്നും സാധാരണ മനുഷ്യനാകാൻ ശ്രമിക്കുന്ന സ്വാമിയുടെ ആത്മീയ സംഘർഷത്തിന്റെ കഥയാണ് പറയുന്നത്.
ജൂൺ ഒന്നിന് തിരുവനന്തപുരത്ത് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മന്ത്രി ജി.ആർ അനിലും പങ്കെടുക്കുന്ന ചടങ്ങിൽ അവാർഡ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |