ന്യൂഡൽഹി: രാമായണത്തിൽ പരാമർശമുള്ള 'രാമസേതു' ദേശീയ സ്മാരകമായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ രാജ്യസഭാ എം.പി സുബ്രഹ്മണ്യൻ സ്വാമി സുപ്രീംകോടതിയെ സമീപിച്ചു. ഇതിനായി ഇന്ത്യൻ ജിയോളജിക്കൽ സർവേ,ആർക്കിയോളജിക്കൽ സർവേ എന്നിവയുടെ സർവേ നടത്തണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. പുരാതന സ്‌മാരകമായി പ്രഖ്യാപിക്കാനുള്ള യോഗ്യത രാമസേതുവിനുണ്ടെന്നും ദുരുപയോഗം,മലിനീകരണം എന്നിവയിൽ നിന്ന് അതിനെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണെന്നും ഹർജിയിൽ പറയുന്നു. തന്റെ മുൻ ഹർജിയിൽ സുപ്രീംകോടതി 2023 ജനുവരിയിയിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം രാമസേതുവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയെങ്കിലും തീരുമാനമായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |