ന്യൂഡൽഹി: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എൻ.വി. അഞ്ജരിയ,ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ് ബിഷ്ണോയ്,ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് അതിൽ എസ്. ചന്ദുർക്കർ എന്നിവർക്ക് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌തു. കൂടാതെ മദ്ധ്യപ്രദേശ്,കർണാടക,ഗുവാഹത്തി,പട്‌ന,ജാർഖണ്ഡ് ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാനും ശുപാർശയുണ്ട്. ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ (മദ്ധ്യപ്രദേശ്),ജസ്റ്റിസ് വിഭു ബക്രു (കർണാടക),ജസ്റ്റിസ് അശുതോഷ് കുമാർ (ഗുവാഹത്തി),ജസ്റ്റിസ് വിപുൽ മനുഭായ് പഞ്ചോളി (പട്‌ന),ജസ്റ്റിസ് തർലോക് സിംഗ് ചൗഹാൻ (ജാർഖണ്ഡ്) എന്നിവരാണ് പുതിയ ചീഫ് ജസ്റ്റിസുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |