ജനീവ: ലോകാരോഗ്യ സംഘടനയിൽ (ഡബ്ല്യു.എച്ച്.ഒ) പതാക ഉയർത്താനുള്ള അവകാശം നേടി പാലസ്തീൻ പ്രതിനിധി സംഘം. ഇന്നലെ ജനീവയിൽ ഡബ്ല്യു.എച്ച്.ഒയുടെ വാർഷിക അസംബ്ലിയിൽ ചൈന,പാകിസ്ഥാൻ,സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ ഇതുസംബന്ധിച്ച് മുന്നോട്ടുവച്ച നിർദ്ദേശം 95 രാജ്യങ്ങളുടെ പിന്തുണയോടെ പാസായി. ഇസ്രയേൽ,ഹംഗറി,ചെക്ക് റിപ്പബ്ലിക്,ജർമ്മനി എന്നിവർ എതിർത്തു. യു.എസ് അടക്കം 27 രാജ്യങ്ങൾ വോട്ടിൽ നിന്ന് വിട്ടുനിന്നു. പ്രതീകാത്മകമായ വിജയത്തിലൂടെ ഐക്യരാഷ്ട്ര സംഘടനയ്ക്കുള്ളിലും (യു.എൻ) മറ്റും കൂടുതൽ അംഗീകാരം നേടാൻ വഴിയൊരുക്കുമെന്നാണ് പാലസ്തീൻ പ്രതിനിധികൾ കരുതുന്നത്. ഡബ്ല്യു.എച്ച്.ഒയിലും യു.എന്നിലും വൈകാതെ പൂർണ അംഗത്വം നേടാനാകുമെന്നാണ് പ്രതീക്ഷയെന്ന് യു.എന്നിലെ പാലസ്തീൻ അംബാസഡർ ഇബ്രാഹിം ക്രൈഷി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |