വാഷിംഗ്ടൺ: ഇന്ത്യ പ്രധാന എതിരാളിയായി കണക്കാക്കുന്നത് ചൈനയെ ആണെന്നും പാകിസ്ഥാനെ 'അനുബന്ധ സുരക്ഷാ പ്രശ്നം " ആയിട്ടാണ് ഇന്ത്യ കരുതുന്നതെന്നും യു.എസ്. യു.എസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ (ഡി.ഐ.എ) വേൾഡ് ത്രെറ്റ് ആസസ്‌മെന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
അതേസമയം,പാകിസ്ഥാൻ ഇന്ത്യയെ അസ്ഥിത്വ ഭീഷണിയായി കാണുന്നെന്നും അതുകൊണ്ട് അവർ സൈന്യത്തെ ആധുനികവത്കരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ സൈനിക നേട്ടങ്ങളോട് മത്സരിക്കാൻ പാകിസ്ഥാൻ തങ്ങളുടെ ആണവായുധങ്ങൾ അടക്കം വികസിപ്പിക്കുന്നു.
അതേസമയം,ചൈനയെ നേരിടുന്നതിനും ഇന്ത്യയുടെ സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിരോധ മുൻഗണനകൾ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
പാകിസ്ഥാന്റെ ആശ്രയം ചൈന
ചൈനയുടെ സാമ്പത്തിക,സൈനിക,സാങ്കേതിക സഹായങ്ങൾ ഏറ്റവും കൂടുതൽ കൈപ്പറ്റുന്നത് പാകിസ്ഥാൻ
പാക്,ചൈനീസ് സൈന്യം എല്ലാ വർഷവും ഒന്നിലേറെ അഭ്യാസങ്ങൾ നടത്തുന്നു
പാകിസ്ഥാന്റെയും ഉത്തര കൊറിയയുടെയും ആണവ,ബാലിസ്റ്റിക് മിസൈൽ ശേഖരം ക്രമാതീതമായി വർദ്ധിപ്പിക്കുന്നതിന് ചൈന വർഷങ്ങളായി പങ്കുവഹിക്കുന്നു
ചൈനയുടെ ആണവായുധ ശേഖരം 600 കടന്നിരിക്കാം. 2030ഓടെ 1,000 കടക്കും
ഇന്ത്യയ്ക്കും പാകിസ്ഥാനും ഏകദേശം 170 ആണവായുധങ്ങൾ വീതമെന്ന് കരുതുന്നു
പാകിസ്ഥാൻ അവരുടെ ഹ്രസ്വ ദൂര നാസർ മിസൈൽ അടക്കം പരിഷ്‌കരിക്കുന്നു
ഇന്ത്യൻ മഹാസമുദ്ര,ഇന്തോ-പസഫിക് മേഖലകളിൽ പ്രതിരോധ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിൽ ഇന്ത്യ മുൻഗണന നൽകുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |