ഫേസ്ബുക്ക് വീഡിയോയിലൂടെ തന്റെ വിശേഷങ്ങളൊക്കെ നടൻ ബാല പങ്കുവയ്ക്കാറുണ്ട്. 'ബാല കോകില' എന്ന യൂട്യൂബ് ചാനലിലൂടെയും താരം ആരാധകർക്ക് മുന്നിലെത്താറുണ്ട്. ഭാര്യ കോകിലയുടെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ബാല ഇപ്പോൾ.
ഫേസ്‌ബുക്കിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. എല്ലാ തവണയും കേക്ക് മുറിച്ചാണ് കോകില ജന്മദിനം ആഘോഷിച്ചത്. എന്നാൽ ഇത്തവണ ക്ഷേത്രത്തിൽ ആയിരം പേർക്ക് അന്നദാനം നടത്തിയാണ് ജന്മദിനം ആഘോഷിക്കുന്നതെന്ന് നടൻ വ്യക്തമാക്കി.
'ഇന്ന് വലിയ വിശേഷമുള്ള ദിവസമാണ്. കോകിലയുടെ പിറന്നാളാണ്. എല്ലാ പിറന്നാളും കേക്ക് മുറിച്ചാണ് ആഘോഷിക്കുന്നത്. ഇത് തെങ്കാശിയിലെ സുന്ദരേശ്വർ ക്ഷേത്രം. ആയിരം പേർക്ക് അന്നദാനം നടത്തുകയാണ് ഇത്തവണ. ഞങ്ങളെ സ്‌നേഹിച്ച എല്ലാവർക്കും നന്ദി. കോകിലയ്ക്ക് ഹാപ്പി ബർത്ത്‌ഡേ'- ബാല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |