തളിപ്പറമ്പ്: കേരളത്തിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ ഉന്നമനത്തിനും പതിനായിരക്കണക്കിന് ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സഹായകമാകുന്ന വിധം കേരളത്തിൽ ഏകീകൃത ദേവസ്വം നിയമം നടപ്പാക്കണമെന്ന ആവശ്യവുമായി മലബാർ ദേവസ്വം ബോർഡ് എംപ്ലോയീസ് സംഘ് ഒൻപതാം സംസ്ഥാന സമ്മേളനം ഇന്നാരംഭിക്കും. പ്രതിനിധി സമ്മേളനം തൃച്ചംബരം തുളസിഹാളിൽ ബി.എം.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.പി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കൊട്ടാരം ജയരാമൻ നമ്പൂതിരി, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ.മഹേഷ് എന്നിവർ മാർഗ്ഗനിർദ്ദേശങ്ങൾ നല്കും. വാർത്താസമ്മേളനത്തിൽ മലബാർ ദേവസ്വം ബോർഡ് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി കെ.സുധാകരൻ, സെകട്ടറിമാരായ രാഹുൽ ആർ.നായർ, കെ.വി.ഉണ്ണികൃഷ്ണൻ, ജില്ല ട്രഷറർ കെ.നാരായണൻ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |