കൊട്ടിയൂർ: തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കൊട്ടിയൂർ പാൽച്ചുരം - ബോയ്സ് ടൗൺ റോഡിൽ മണ്ണിടിച്ചിൽ.
ചെകുത്താൻ തോടിന് സമീപത്താണ് റോഡിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണത്. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു അപകടം. വലുതും ചെറുതുമായ പാറക്കല്ലുകളുടെ കൂട്ടം റോഡിലേക്ക് വീണതിനാൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ വീണ്ടും മണ്ണിടിയാൻ സാദ്ധ്യതയുണ്ടെന്നാണ് പ്രദേശവാസികളുടെ ആശങ്ക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |