കൊച്ചി: ജർമ്മൻ ഫുട്ബാൾ ക്ലബ് ബൊറൂഷ്യ ഡോർട്ട്മുണ്ടുമായി കൈകോർത്ത് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സ്‌പോർട്‌സ് വിഭാഗമായ മുത്തൂറ്റ് പാപ്പച്ചൻ സെന്റർ ഒഫ് എക്‌സലൻസ് ഇൻ സ്‌പോർട്‌സ് (എം.പി.സി.ഇ.എസ്). കൊച്ചിയിൽ നടന്ന ചടങ്ങിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർ തോമസ് മുത്തൂറ്റും ബി.വി.ബി ഫുട്ബാൾ അക്കാഡമിയുടെ മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റ്യൻ ഡിയേർക്‌സും ധാരണാപത്രത്തിൽ ഒപ്പുവച്ചു. യുവ പ്രതിഭകളെ വളർത്തിയെടുക്കുക, പിന്നാക്ക സമൂഹങ്ങളിലേത് ഉൾപ്പെടെ യുവ കായിക താരങ്ങൾക്ക് അവസരം നൽകുക എന്നിവയെല്ലാമാണ് ലക്ഷ്യങ്ങൾ.
ചടങ്ങിൽ ബൊറൂസിയ ഡോട്ട്മുണ്ട് സീനിയർ മാനേജർ വെറേന ലെയ്ഡിംഗർ, മുത്തൂറ്റ് സ്‌പോർട്‌സ് ഡയറക്ടർ ഹന്ന മുത്തൂറ്റ് എന്നിവർ സന്നിഹിതരായിരുന്നു. കേരള സൂപ്പർ ലീഗ് വിജയികളായ മുത്തൂറ്റ് ഫുട്ബാൾ അക്കാദമി ടീമിനെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |