കൊച്ചി: ഇന്നലെ രാവിലെ ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി. തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇടപ്പള്ളിയിലെ പബ്ലിക് സ്‌കൂളിൽ എട്ടാം ക്ലാസ് സേ പരീക്ഷയെഴുതാൻ പോയ കുട്ടിയെയാണ് കാണാതായത്. കെെനോട്ടക്കാരന് ഒപ്പമാണ് കുട്ടി ഉണ്ടായിരുന്നത്.
ഇയാളാണ് കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് വിവരം പറഞ്ഞത്. രാവിലെ പിതാവാണ് സ്‌കൂട്ടറിൽ സ്‌കൂളിൽ വിട്ടത്. തിരിച്ച് എത്താതിരുന്നതിനെ തുടർന്ന് സ്‌കൂളിലെ സി സി ടിവി ദൃശ്യം പരിശോധിച്ചപ്പോൾ രാവിലെ 9.25ന് സ്‌കൂളിൽ നിന്ന് പോയതായി കണ്ടെത്തി.
ഉച്ചയായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ എളമക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇടപ്പള്ളി ലുലു മാളിലെ സി സി ടിവിയിലും വിദ്യാർത്ഥിയുടെ ദൃശ്യമുണ്ടായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |