കാഞ്ഞങ്ങാട് :വിദ്യാനികേതൻ സെന്റർ ഫോർ എജുക്കേഷൻ സമ്മർ ഫെസ്റ്റ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മുനിസിപ്പൽ കൗൺസിലർ വി.ശോഭന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസ് സൂപ്രണ്ട് വി.ശ്രീജിത്ത് മുഖ്യാതിഥിയായി. ഹസൈനാർ ഹാജി കാഞ്ഞങ്ങാട്, റിട്ട.ജയിൽ സൂപ്രണ്ട് കുഞ്ഞിക്കണ്ണൻ, പി.ദേവിക എന്നിവർ സംസാരിച്ചു . വിദ്യാനികേതൻ മാനേജിംഗ് ഡയറക്ടർ പി.കെ.പ്രകാശൻ സ്വാഗതവും കെ.വി.മഞ്ജുഷ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു . പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയ പി.ദേവികയെയും അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |