ആലപ്പുഴ: മുതുകുളത്തിന് സമീപം ആറാട്ടുപുഴ തീരത്ത് ഡോള്‍ഫിന്‍ ചത്ത നിലയില്‍. ജഡം കണ്ടെത്തിയത് അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ അടിഞ്ഞ തറയില്‍ക്കടവില്‍ നിന്ന് 200 മീറ്റര്‍ മാറിയാണ്. അഴീക്കോടന്‍ നഗറിന് സമീപത്ത് നിന്നാണ് ഡോള്‍ഫിനെ ചത്ത നിലയില്‍ കണ്ടെത്തിയത്.
ഓഷ്യന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃതൃത്തില്‍ കടപ്പുറങ്ങള്‍ വൃത്തിയാക്കുന്നുണ്ട്. ഇതിന്റ ഭാഗമായി തീരം സന്ദര്‍ശിച്ച നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളേജിലെ സുവോളജി വിഭാഗം മേധാവി എസ്. ഷീലയാണ് ഡോള്‍ഫിനെ ചത്തനിലയില്‍ കണ്ടെത്തിയത്. പഞ്ഞിത്തുണി നിറച്ച കണ്ടയ്നറാണ് ആറാട്ടുപുഴയില്‍ അടിഞ്ഞത്. പഞ്ഞിത്തുണി ഭക്ഷിച്ചതാകാം ഡോള്‍ഫിന്‍ ചാകാന്‍ കാരണമെന്നാണ് സംശയിക്കുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് ഡോള്‍ഫിനെ ചത്തനിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ ഇക്കാര്യം വ്യക്തമാകൂ. റാന്നി കരികുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്)ജെ ഡി സോളമന്‍ ജോണിന്റെ നേതൃത്വത്തിലുളള സംഘമാണ് മേല്‍നടപടികള്‍ സ്വീകരിച്ചത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ജഡം സംസ്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |