ആലത്തൂർ: സ്‌കൂൾ വാഹങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനുള്ള സുരക്ഷാ പരിശോധന പുതുക്കുളങ്ങര ക്ഷേത്ര മൈതാനത്ത് നടത്തി. ജി.പി.എസ്, വിദ്യാ വാഹൻ രേഖകൾ സഹിതം ഹാജരായ 60 വാഹനങ്ങളിൽ 15 വാഹനങ്ങൾ സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ടു. ഈ വാഹനങ്ങൾ ന്യൂനത പരിഹരിച്ച് രണ്ടാം ഘട്ടമായ മേയ് 31ന് വീണ്ടും ഹാജരാക്കാൻ നിർദ്ദേശം നൽകി. ജോയിന്റ് ആർ.ടി.ഒ എസ്.എ.ശങ്കരപിള്ളയുടെ നേതൃത്വത്തിൽ എം.വി.ഐ കെ.എസ് .സമീഷ്, എ.എം.വി.ഐ മാരായ എസ്.വിജയകുമാർ, പ്രശാന്ത് പി.പിള്ള, ജിയോ ജെ.വാഴപ്പിള്ളി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |