നടനും മിമിക്രി താരവുമായ അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. രേണു സുധിയുടെ റീൽസുകളും ഷോർട്ട് ഫിലിമുകളും ആൽബങ്ങളുമാണ് സോഷ്യൽ മീഡിയയിൽ അവരെ പ്രശസ്തയാക്കിയത്. ഗ്ലാമർ വീഡിയോകളുടെ പേരിൽ നിരന്തരം സൈബർ ആക്രമണത്തിനും രേണു സുധി വിധേയയാകാറുണ്ട്. എന്നാൽ ഒരു വലിയവിഭാഗത്തിന്റെ പിന്തുണയും രേണു സുധിക്ക് ലഭിക്കുന്നുണ്ട്.
രേണു സുധി, പ്രതീഷ് എന്നിവർ അഭിനയിച്ച കരിമിഴി കണ്ണാൽ എന്ന ആൽബവും ഇപ്പോൾ യു ട്യൂബിൽ ഹിറ്റായി കഴിഞ്ഞു. ഇതുവരെ 13 ലക്ഷത്തിലധികം പേരാണ് ആൽബം കണ്ടത്. ആൽബത്തിനായി കല്യാണ വേഷത്തിൽ എത്തിയ രേണുവിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ ആൽബവുമായി ബന്ധപ്പെട്ട് രേണു സുധി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. പ്രതീഷുമായി അഭിനയിക്കുമ്പോൾ താൻ വളരെ കംഫർട്ടബിൾ ആണെന്ന് രേണു പറഞ്ഞു. കെട്ടിപ്പിടിച്ച് അഭിനയിക്കാൻ പറ്റത്തില്ലെന്ന് പറയുന്നവർ വീട്ടിൽ ഇരിക്കുന്നതാണ് നല്ലത്. ഉള്ളിൽ കംഫർട്ടബിൾ അല്ലെങ്കിൽ പോലും അഭിനയം അഭിനയം മാത്രമായിട്ടാണ് ഞാൻ കാണുന്നതെന്നും രേണു പറയുന്നു.
തൻസീർ കൂത്തുപറമ്പ് സംവിധാനം ചെയ്യുന്ന വെബ് സീരീസാണ് ഇനി ഇറങ്ങാനുള്ളത്. ഒരു ഇംഗ്ലീഷ് വെബ് സീരീസിലും അഭിനയിക്കുന്നുണ്ട്. ജംഗിൾ സ്റ്രോറീസ് എന്നാണ് പേര്. ഇന്റർനാഷണൽ ലെവലിൽ പോകുന്ന സംഭവമാണ് ഇതെന്നും രേണു വെളിപ്പെടുത്തി.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |