ഗായികയായി അരങ്ങേറാൻ ഒരുങ്ങി അഭിനേത്രിയും അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി. 'അവൻ അഭയകുമാർ' എന്ന സിനിമയിലെ ടൈറ്റിൽ സോംഗ് ആണ് സുധി ആലപിക്കുന്നത്. ആലപ്പുഴ ജില്ലയെക്കുറിച്ചുള്ള പാട്ടാണിത്.
രേണുവിന്റെ പാട്ടിനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞുള്ള തമിഴ് ആരാധകരുടെ വീഡിയോ വൈറലായിരുന്നു. 'രേണുവിന്റെ പാട്ടിനായി തമിഴ്‌നാട് കാത്തിരിക്കുന്നു, കോയമ്പത്തൂർ കാത്തിരിക്കുന്നു' എന്നാണ് വീഡിയോയിൽ ആരാധകർ പറയുന്നത്. പാട്ട് എന്ന് റിലീസ് ആകുമെന്നും ആരാധകർ ചോദിക്കുന്നുണ്ട്. സിനിമ പൂർത്തിയായെന്നും താൻ ജീവിതത്തിൽ ആദ്യമായി പാടുന്ന പാട്ടാണെന്നും രേണു വീഡിയോയിൽ പറയുന്നുണ്ട്.
നേരത്തെ ജീവിതത്തിലെ ആദ്യ പുരസ്‌കാരവും രേണുവിന് ലഭിച്ചിരുന്നു. ഗുരുപ്രിയ ഷോർട്ട്‌ഫിലിം ഫെസ്റ്റ് 2025ന്റെ പുരസ്‌കാരമാണ് രേണുവിനെ തേടിയെത്തിയത്. കരിമിഴി കണ്ണാൽ എന്ന ആൽബത്തിലെ അഭിനയത്തിന് രേണുവിനും ആൽബത്തിലെ നായകൻ പ്രജീഷിനും മികച്ച താരജോഡികൾക്കുള്ള പുരസ്‌കാരം ആയിരുന്നു ലഭിച്ചത്.
നേരത്തെ രേണു സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച നൃത്തവീഡിയോകളും ഏറെ ശ്രദ്ധനേടിയിരുന്നു. ദാസേട്ടൻ കോഴിക്കോടിനൊപ്പം പങ്കുവച്ച വീഡിയോയ്ക്ക് ഏറെ ലൈക്കുകളും ലഭിച്ചിരുന്നു. എന്നാൽ രേണുവിന്റെ ഗ്ളാമർ വീഡിയോകൾക്ക് ഏറെ വിമർശനങ്ങളും നേരിട്ടു. ബോഡി ഷെയ്‌മിംഗ് കമന്റുകളും സൈബർ അറ്റാക്കുംവരെയുണ്ടായി. പിന്നാലെ രേണുവിനെ പിന്തുണച്ച് പ്രമുഖരടക്കം രംഗത്തുവരികയും ചെയ്തിരുന്നു. തന്റെ ഏക വരുമാന മാർഗമാണ് അഭിനയമെന്നും അത് നിർത്താൻ മക്കളും പറയില്ല എന്നും രേണു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |