അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ആൽബങ്ങളിലും റീലുകളിലുമൊക്കെ സജീവമാണ്. അവർക്കെതിരെ വ്യാപകമായ രീതിയിൽ സൈബർ ആക്രമണവും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രേണുവിന്റെ സഹോദരി രമ്യ.
ചില യൂട്യൂബർമാർ തങ്ങളുടെ കുടുംബത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും അവർ പ്രതികരിച്ചു. രേണുവും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. തങ്ങൾക്ക് സമൂഹത്തിന് മുന്നിൽ ഇറങ്ങിനടക്കാൻ പറ്റാത്ത അവസ്ഥയാണെന്നും രമ്യ പറയുന്നു.
'എന്തോ മുൻ വൈരാഗ്യമുള്ളതുപോലെയാണ് ചില യൂട്യൂബേഴ്സ് ഞങ്ങൾക്കെതിരെ വ്യാജ വാർത്തകൾ നൽകുന്നത്. സുധി ചേട്ടനെ കൊല്ലാൻ ഞങ്ങളുടെ കുടുംബം കൂട്ടുനിന്നുവെന്ന് പറഞ്ഞുകൊണ്ട് ഒരു യൂട്യൂബർ കഴിഞ്ഞ ദിവസം വീഡിയോ ഇട്ടിരുന്നു. സുധി ചേട്ടനെ കൊലപ്പെടുത്താൻ ഞങ്ങളുടെ പപ്പ കൂട്ടുനിന്നെന്നൊക്കെയാണ് പറയുന്നത്.
സുധിച്ചേട്ടൻ മരിച്ച ദിവസം പപ്പ ആശുപത്രിയിലായിരുന്നു. പോരാഞ്ഞ് സുധിച്ചേട്ടന്റെ ആദ്യ ഭാര്യയാണെന്ന് പറഞ്ഞ് എന്റെ ഫോട്ടോ പ്രചരിപ്പിച്ചു. രേണുവുമായി എനിക്ക് പ്രശ്നമുണ്ടെന്നും സുധിച്ചേട്ടനെ കടക്കാരാക്കിയത് ഞങ്ങളാണെന്നൊക്കെയാണ് പറയുന്നത്.
സുധിച്ചേട്ടൻ പോയപ്പോൾ ഇവർ ഒറ്റയ്ക്ക് ആകാതിരിക്കാൻ തൊട്ടടുത്ത് വാടക വീടെടുത്താണ് ഞങ്ങൾ കഴിയുന്നത്. സുധിച്ചേട്ടൻ ഉണ്ടായിരുന്നപ്പോൾ ഞങ്ങളെ അങ്ങനെ നോക്കിയതാണ്. ഇവരെ ഒറ്റയ്ക്ക് ആക്കാൻ പറ്റില്ല. കിച്ചുവിനെ ഇവിടെ നിന്നിറക്കിവിട്ട് പപ്പയും ഞങ്ങളും താമസിക്കുന്നെന്നും പപ്പയെ അറസ്റ്റ് ചെയ്യണമെന്നൊക്കെ പറയുന്നു. ഞങ്ങൾ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്. ഞാനും ഭർത്താവും അമ്മയും അടക്കം ആത്മഹത്യ ചെയ്യേണ്ടി വരും.'- യുവതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |