തിരുവനന്തപുരം: പി.വി.അൻവർ പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. മുന്നണിയിലേക്ക് ഒരു ഘടകകക്ഷിയെ എടുക്കുമ്പോൾ നടപടിക്രമങ്ങളുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ അനുവാദം തേടണം. മറ്റ് ഘടകകക്ഷികളോട് സംസാരിക്കണം. അതിനാലാണ് അൽപ്പം താമസം ഉണ്ടായിട്ടുള്ളത്. ഒരു തീരുമാനത്തിലെത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടും. ഒമ്പത് വർഷമായി ഭരിക്കുന്ന
ജനവിരുദ്ധ ഗവൺമെന്റിനെതിരെയുള്ള വിധിയെഴുത്തായി ഇത് മാറും. ജനങ്ങൾ കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നു. അതിന്റെ പ്രതിഫലനം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലുണ്ടാവും. യു.ഡി.എഫ് ഒറ്റക്കെട്ടായി ഈ തിരഞ്ഞെടുപ്പിൽ മുന്നോട്ട് പോകും . ഏകപക്ഷീയമായാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്.
ഇടതു മുന്നണിയെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്ന എല്ലാവരെയും ചേർത്തുനിറുത്തണം എന്നുള്ളതാണ്
യു.ഡി.എഫിന്റെ സമീപനമെന്നും അതനുസരിച്ചാണ് മുന്നോട്ടു പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |