കോഴിക്കോട്: അൻവറിന്റെ കാര്യത്തിൽ നടക്കുന്നത് കൂട്ടായ ചർച്ചയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കുന്നതാണ് പ്രധാനം. ഇതിനായുള്ള ചർച്ചകളും ആശയവിനിമയവും നടക്കുന്നുണ്ട്. ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ ശുഭകരമായ പര്യവസാനമാണ് പ്രതീക്ഷിക്കുന്നത്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നല്ല രീതിയിൽ പ്രചാരണം നടന്നു. സ്ഥാനാർത്ഥികളെ ചാക്കിട്ടുപിടിക്കാനാണോ സി.പി.എമ്മിന്റെ ശ്രമം എന്ന ചോദ്യത്തിന് അങ്ങനെയുള്ള ആളല്ലേ ഇപ്പോൾ പുറത്തുവന്നത് എന്നായിരുന്നു മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |