കൊച്ചി: മുൻ മാനേജരെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ എറണാകുളം സെഷൻസ് കോടതി പൊലീസിന്റെ വിശദീകരണം തേടി.
ഹർജി 30 ന് പരിഗണിക്കാൻ മാറ്റി.
മാനേജരായിരുന്ന വിപിൻകുമാറിന്റെ പരാതിയിൽ നടനെതിരേ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തിരുന്നു. പരാതിക്കാരൻ ഉന്നയിക്കുന്ന ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് പരാതി. തന്റെ പേര് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിപിനെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് പരാതി നൽകിയത്. പരാതിക്കാരനെ മർദ്ദിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വാദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |