കൊച്ചി: കോടതി ഫീസ് ഒടുവിൽ പരിഷ്കരിച്ചത് 2003ലാണെന്നും 20 വർഷമായി സമഗ്രമായ പരിഷ്കരണം നടന്നിട്ടില്ലെന്നും നിയമവകുപ്പ് സെക്രട്ടറി ഹെെക്കോടതിയെ അറിയിച്ചു. കോടതി ഫീസ് വർദ്ധിപ്പിച്ചതിനെതിരെ കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് സർക്കാരിന്റെ സത്യവാങ്മൂലം. 20 വർഷത്തിനിടെ പണപ്പെരുപ്പം ഉയരുകയും കേരളത്തിന്റെ ശരാശരി പ്രതിശീർഷ വരുമാനം ഏഴ് മടങ്ങിലധികം വർദ്ധിച്ചതിനാലാണ് കോടതിഫീസ് വർദ്ധിപ്പിച്ചത്. അതിൽ ചില ഫീസുകൾ 64 വർഷത്തിന് ശേഷവും ചിലത് 34 വർഷത്തിന് ശേഷവുമാണ് കൂട്ടുന്നത്. ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്നാണ് വർദ്ധന വരുത്തിയത്. ഇതിനായി 1959ലെ കേരള കോടതി ഫീസ് ആൻഡ് സ്യൂട്ട്സ് വാല്യുവേഷൻ ആക്ട് ഭേദഗതി ചെയ്‌തെന്നും സർക്കാർ അറിയിച്ചു. ഹർജി ജൂൺ 4ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |