ന്യൂഡൽഹി: ലോകത്ത് തദ്ദേശീയമായി നിർമ്മിച്ച ആദ്യ അൾട്രാ - ഹൈ റെസലൂഷൻ കാലാവസ്ഥാ മോഡലായ 'ഭാരത് ഫോർകാസ്റ്റിംഗ് സിസ്റ്റം (ബി.എഫ്.എസ്)" പുറത്തിറക്കി ഇന്ത്യ. 6 കിലോമീറ്റർ റെസലൂഷനോടെയുള്ള ബി.എഫ്.എസിന് യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ കാലാവസ്ഥാ പ്രവചന സംവിധാനങ്ങളേക്കാൾ സൂക്ഷ്മതയുണ്ട്.
ആർക സൂപ്പർ കമ്പ്യൂട്ടറും 40 ഡോപ്ളർ വെതർ റഡാറുകളിലെ ഡേറ്റയും ഉപയോഗിച്ചാണ് ബി.എഫ്.എസിന്റെ പ്രവർത്തനം. പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപിക്കൽ മീറ്റിയറോളജി (ഐ.ഐ.ടി.എം) വികസിപ്പിച്ച ബി.എഫ്.എസ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് 64 ശതമാനം കൂടുതൽ കൃത്യമായ പ്രവചനങ്ങൾ നൽകാനും, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഉഷ്ണതരംഗങ്ങൾ തുടങ്ങിയ തീവ്ര കാലാവസ്ഥാ സംഭവങ്ങളെ 30 ശതമാനം കൃത്യതയോടെ തിരിച്ചറിയാനും സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |