ന്യൂഡൽഹി: കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചെങ്കിലും അവസാന നിമിഷം തഴയപ്പെട്ട ആന്റോ ആന്റണി എം.പി ഡൽഹിയിൽ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ചർച്ച നടത്തി. പി.സി. വിഷ്‌ണുനാഥ് വർക്കിംഗ് പ്രസിഡന്റായതോടെ ഒഴിവുവന്ന എ.ഐ.സി.സി സെക്രട്ടറി പദത്തിൽ അദ്ദേഹത്തിന് നോട്ടമുണ്ടെന്നാണ് വിവരം.ആന്റോ ആന്റണിയുമായി നടന്നത് സാധാരണ ചർച്ച മാത്രമാണെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
ക്രൈസ്‌ത വിഭാഗത്തിൽ നിന്ന് കെ.പി.സി.സി അദ്ധ്യക്ഷനെ നിയമിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചപ്പോൾ കാത്തലിക് വിഭാഗത്തിൽ നിന്നുള്ള ആന്റോ ആന്റണിയുടെ പേരായിരുന്നു തുടക്കം മുതൽ മുന്നിലുണ്ടായിരുന്നത്. എന്നാൽ കെ.മുരളീധരൻ അടക്കം മുതിർന്ന നേതാക്കളുടെ എതിർപ്പും മുൻ അദ്ധ്യക്ഷൻ കെ.സുധാകരന്റെ പ്രതിഷേധവും അദ്ദേഹത്തിന് തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |