ന്യൂഡൽഹി: ആഗോളമേഖലയിലെ കനത്ത അനിശ്ചിതത്വങ്ങൾ മറികടന്ന്, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവിൽ ഇന്ത്യ 7.4 ശതമാനം വളർച്ച നേടി. എല്ലാ പ്രവചനങ്ങളെയും കാറ്റിൽപ്പറത്തിയാണ് കഴിഞ്ഞ നാലുപാദങ്ങളിലെയും ഏറ്റവും ഉയർന്ന വളർച്ചാനിരക്കിലെത്തിയത്.
അതേസമയം, നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻ.എസ്.ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023- 24ൽ 9.2 ശതമാനം വളർച്ച നേടിയ സമ്പദ്‌വ്യവസ്ഥ, 2024- 25 ൽ 6.5 ശതമാനമായി.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യങ്ങൾ മറികടക്കാൻ ലോക സാമ്പത്തികശക്തികൾ കിണഞ്ഞുപരിശ്രമിക്കുമ്പോഴാണ് ഇന്ത്യയുടെ മെച്ചപ്പെട്ട പ്രകടനം. വരുംവർഷങ്ങളിലും ഇതേ വളർച്ച തുടരുകയാണെങ്കിൽ മൂന്ന് വർഷത്തിനുള്ളിൽ രാജ്യം ജർമ്മനിയെ പിന്തള്ളി, ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് വിദഗ്ദ്ധർ കണക്കുകൂട്ടുന്നു.
സാമ്പത്തിക വളർച്ച 2024- 25- 2023- 24
സ്വകാര്യ ഉപഭോഗം- 7.2 % - 5.6%
കാർഷിക വളർച്ച- 4.6% - 2.7%
നിർമ്മാണ മേഖല- 9.4%- 10.4%
മാനുഫാക്ചറിംഗ് മേഖല- 4.5%- 12.3%
2024- 25 സാമ്പത്തിക വർഷത്തിലെ ജനുവരി മുതൽ മാർച്ച് വരെയുള്ള നാലാം പാദത്തിൽ കാർഷിക മേഖലയിൽ 5.4% ഉം നിർമ്മാണ മേഖലയിൽ 10.8% ഉം മാനുഫാക്ചറിംഗ് മേഖലയിൽ 4.8% വളർച്ചയും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |