ഒട്ടാവ: പടിഞ്ഞാറൻ കാനഡയിലെ സസ്‌കാറ്റ്‌ചെവാൻ പ്രവിശ്യയിൽ കാട്ടുതീയുടെ പശ്ചാത്തലത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെ 14 ഇടങ്ങളിൽ കാട്ടുതീ വ്യാപിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സമീപ പ്രവിശ്യയായ മാനിറ്റോബയിൽ 17,000 പേരെ ഒഴിപ്പിക്കാൻ അധികൃതർ നിർദ്ദേശം നൽകിയതിന് പിന്നാലെയാണിത്. സസ്‌കാറ്റ്‌ചെവാനിൽ 4,000 പേരെ ഈ ആഴ്ച ആദ്യം ഒഴിപ്പിച്ചിരുന്നു. കാനഡയിൽ 163 ഇടങ്ങളിൽ നിലവിൽ കാട്ടുതീ സജീവമായി തുടരുന്നുണ്ട്. ഇതിൽ പകുതിയും നിയന്ത്രണാതീതമാണ്. കാട്ടുതീയുടെ ഫലമായുള്ള ശക്തമായ പുക കാനഡയുടെ തെക്കൻ അതിർത്തി കടന്ന് യു.എസിലേക്ക് എത്തിത്തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |