കൊച്ചി: എൽ.ഐ.സിയുടെ തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ 261 ശാഖകളുടെ ചുമതലയുള്ള ചെന്നൈ സൗത്ത് സോണൽ മാനേജരായി കെ. മുരളീധർ ചുമതലയേറ്റു. എൽ.ഐ.സിയിൽ 35 വർഷത്തിലേറെ സേവനമുള്ള മുരളീധർ 1990ൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായാണ് പ്രവർത്തനം ആരംഭിച്ചത്. മുംബയിലെ എൽ.ഐ.സി കോർപ്പറേറ്റ് ഓഫീസിൽ ഡിജിറ്റൽ മാർക്കറ്റിംഗ് ഓപ്പറേഷൻസ് എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്നു.
ഹൈദരാബാദിലെ സൗത്ത് സെൻട്രൽ സോൺ മാർക്കറ്റിംഗ്, വ്യക്തിഗത, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മേഖലകളിൽ റീജിയണൽ മാനേജർ പദവി വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |