പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താമരപ്പൂകൊണ്ട് തുലാഭാരം നടത്തിയത് നേരത്തേ വാർത്തയായിരുന്നു. മോദിയുടെ പാർട്ടിയായ ബിജെപിയുടെ ചിഹ്നം താമരയായതുകൊണ്ടാണ് ഇതെന്നാണ് പരക്കെ പറഞ്ഞിരുന്നത്. എന്നാൽ യഥാർത്ഥകാരണം ഇതൊന്നുമല്ലെന്നാണ് വാസ്തവം. ഇതിനുപിന്നിൽ വിശ്വാസപരമായ കാരണമുണ്ട്. താമരപ്പൂ അത്ര സാധാരണമായ വഴിപാടല്ല. തൊഴില്‍ സംബന്ധമായ ഉയര്‍ച്ച, ആയുസ്, മനസിന് ശക്തി എന്നിവ ഉണ്ടാകാനാണ് താമരപ്പൂകൊണ്ട് തുലാഭാരം നടത്തുന്നത്.
താമരപ്പൂപോലെ പഞ്ചസാര, ശർക്കര, പൂവൻപഴം, കദളിപ്പഴം തുടങ്ങിയ വസ്തുക്കൾകൊണ്ട് തുലാഭാരം നടത്തുന്നതിനും ചില കാരണങ്ങളുണ്ട്. കണ്ണന്റെ ഇഷ്ടനിവേദ്യമായ കദളിപ്പഴംകൊണ്ട് തുലാഭാരം നടത്തുന്നത് രോഗനിവാരണത്തിന് ഉത്തമമാണ്. ശർക്കരകൊണ്ടാണ് തുലാഭാരം നടത്തുന്നതെങ്കിൽ ഉദരരോഗങ്ങൾ മാറിക്കിട്ടും. മൂത്രാശയരോഗങ്ങൾ അകറ്റാനായി ഇളനീരുകൊണ്ട് തുലാഭാരം നടത്തിയാൽ മതി. തൊലിപ്പുറത്തുണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റാൻ ചേനകൊണ്ടാണ് തുലാഭാരം നടത്തേണ്ടത്.
നാണയങ്ങൾ കൊണ്ട് തുലാഭാരം നടത്തിയാൽ ഹൃദയസംബന്ധമായ എല്ലാ രോഗങ്ങൾക്കും അറുതിയാകും. ഇതിനൊപ്പം ബിസിനസ് ഉന്നമനത്തിനും ഇത് ഉപയോഗപ്പെടും. കയർ ആസ്ത്മ രോഗത്തിൽ നിന്നുള്ള മുക്തിക്ക് ഉപയോഗിക്കുമ്പോൾ പൂവൻപഴംകൊണ്ട് തുലാഭാരം നടത്തിയാൽ സന്ധിവാതത്തിന് പരിഹാരമാകും. കുരുമുളകുകൊണ്ട് തുലാഭാരം നടത്തിയാൽ ചിക്കൻപോക്സിനെ അകറ്റി നിറുത്താനാവുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
പഞ്ചസാരകൊണ്ട് തുലാഭാരം നടത്തിയാൽ പ്രമേഹരോഗത്തിന് പൂർണ ശമനം ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദാരിദ്ര്യം മാറുവാനായി നെല്ല്, അവില്‍ എന്നിവ കൊണ്ടുള്ള തുലാഭാരം വളരെ പ്രധാനമാണ്. ഉപ്പുകൊണ്ടുള്ള വഴിപാട് ദൃഷ്ടിദോഷത്തിന് പരിഹാരമാകും. ഒപ്പം ഐശ്വര്യവും കൊണ്ടുവരുമത്രേ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |