SignIn
Kerala Kaumudi Online
Monday, 07 July 2025 12.57 AM IST

ചെലവ് 3.40 കോടി, കേരളത്തിലെ എല്ലാ റെയിൽവെ സ്റ്റേഷനുകളിലും ആ മാറ്റം പ്രതീക്ഷിക്കാം; നേട്ടം യാത്രക്കാർക്ക്

Increase Font Size Decrease Font Size Print Page
indian-railway

പാലക്കാട്: ദക്ഷിണ റെയിൽവെയുടെ പ്രധാനപ്പെട്ട എല്ലാ റെയിൽവെ സ്റ്റേഷനുകളിലും അതിനൂതന ക്യാമറകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ പാലക്കാട് ഡിവിഷനിൽ കണ്ണൂർ, പയ്യന്നൂർ, കാസർകോട്, മംഗളൂരു ജംഗ്ഷൻ എന്നീ സ്‌റ്റേഷനുകളിലാണ് ക്യാമറകൾ സ്ഥാപിക്കുക. ഇന്റഗ്രേറ്റഡ് എമർജൻസി റെസ്‌പോൺസ് മാനേജ്‌മെന്റ് പദ്ധതിയിലൂടെ 3.40 കോടി രൂപ ചെലവിലാണ് ക്യാമറകൾ വയ്ക്കുന്നത്.

തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകളിൽ വീഡിയോ സർവൈലൻസ് സിസ്റ്റമാണ് വരുന്നത്. സ്ത്രീ സുരക്ഷ കണക്കിലെടുത്ത് കേരളത്തിലെ എല്ലാ റെയിൽവെ സ്റ്റേഷനിലുകളിലും നേരത്തെ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിന് പുറമെയാണ് കോടികൾ ചെലവാക്കി പുതിയ ക്യാമറകൾ സ്ഥാപിക്കുന്നത്. ഈ നീക്കം യാത്രക്കാർക്ക് നേട്ടം തന്നെയാണ്.

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നൂതന സാങ്കേതികത്വമുള്ള 80 ക്യാമറകളാണ് നിർദ്ദേശിച്ചിട്ടുള്ളത്. എല്ലാ ചെറിയ സ്റ്റേഷനിലുകളിലും അഞ്ച് മുതൽ പത്ത് വരെ ക്യാമറകൾ സ്ഥാപിക്കും. പ്ലാറ്റ്‌ഫോം മുഴുവൻ ദൃശ്യമാകുന്ന രീതിയിലാണ് ക്യാമറകളാണ് ക്രമീകരിക്കുക. റെയിൽപാളങ്ങളിലും പാലങ്ങളിലും സോളാർ ക്യാമറകളും സ്ഥാപിക്കും.

TAGS: INDIAN RAILWAY, KERALA, INDIA, NEWS MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.