ആലപ്പുഴ: റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതിയിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. സ്വന്തം ഡ്രൈവിംഗുകൊണ്ട് അപകടമുണ്ടാകരുതെന്ന ബോധം എല്ലാവർക്കുമുണ്ടാകണമെന്നും ട്രാഫിക്കുമായി ബന്ധപ്പെട്ട് പുതുതലമുറയ്ക്ക് ബോധവത്കരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കെ എസ് ആർ ടി സി മാവേലിക്കരയിൽ ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളിന്റെയും ടെസ്റ്റിംഗ് ഗ്രൗണ്ടിന്റെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോട്ടോർ വാഹന വകുപ്പിന്റെ ലേണേഴ്സ് ആപ്പിലൂടെ 18 വയസുള്ളവർക്ക് ഡ്രൈവിംഗ് എളുപ്പത്തിൽ മനസിലാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കൺസെഷനും മറ്റും ഡിജിറ്റലാക്കുന്നതോടെ കെ എസ് ആർ ടി ബസിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടും. കെ എസ് ആർ ടി സിയിൽ നഷ്ടം കുറഞ്ഞുതുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവിംഗ് സ്‌കൂളിലെ പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്, രക്ഷാകർത്താവ് ഇനി സുരക്ഷാ കർത്താവ്, ഡ്രൈവ് എവേ ഫ്രം ഡ്രഗ്സ് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും ഗണേശ് കുമാർ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |