കാസർകോട്: കഴിഞ്ഞദിവസം ജില്ലയിൽ ഉണ്ടായ അതിതീവ്ര മഴയിൽ ജില്ലയിൽ വ്യാപകമായ നാശനഷ്ടം നേരിട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അടിയന്തരമായി ധനസഹായം ലഭ്യമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു എ.കെ.എം അഷ്റഫ് എം.എൽ.എ പ്രമേയം അവതരിപ്പിച്ചു.ഇ.ചന്ദ്രശേഖരൻ, അഡ്വക്കറ്റ് സി എച്ച് കുഞ്ഞമ്പു,എൻ.എ. നെല്ലിക്കുന്ന് എന്നിവർ പ്രമേയത്തെ പിന്തുണച്ചു. കനത്ത മഴയിൽ നിരവധി വീടുകൾക്കും സ്വത്തുക്കൾക്കും നാശനഷ്ടം ഉണ്ടായി. വ്യാപകമായ കൃഷിനാശവും ഉണ്ടായി. മടിക്കൈ പഞ്ചായത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നേന്ത്രവാഴ കൃഷി നശിച്ചു. മഞ്ചേശ്വരം താലൂക്കിൽ മൊബൈൽ ഫോൺ കടകളിലും മറ്റും വെള്ളം കയറി നിരവധി ഫോണുകൾ ഒലിച്ചുപോയി. ഫാൻസി ഫുട് വെയർ, ടെക്സ്റ്റൈൽസ്, അനാദി കടകൾ ഉൾപ്പെടെ നിരവധി കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. ഈ സാഹചര്യത്തിൽ അടിയന്തര ധനസഹായ ലഭ്യമാക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |