ഓടനാവട്ടം: പ്രകൃതി ദുരന്തങ്ങളെ നേരിടാൻ സംസ്ഥാനത്ത് പുതിയ 75 വില്ലേജ് ഓഫീസുകൾ ആരംഭിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഓടനാവട്ടം വില്ലേജ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വില്ലേജ് ഓഫീസുകൾക്കായി 113 കോടിരൂപ ചെലവഴിച്ചു. റവന്യൂ ഉദ്യോഗതലത്തിൽ ഉയരുന്ന ആക്ഷേപങ്ങൾ ചൂണ്ടിക്കാണിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പി. ഐഷാപോറ്റി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാൽ, കെ. ജഗദമ്മ, ബി. രാധാകൃഷ്ണൻ, ആർ. അജയകുമാർ, എൻ. ബാലഗോപാൽ, ആർ. മനോഹരൻ, ഓടനാവട്ടം വിജയപ്രകാശ്, ആർ. പ്രേമചന്ദ്രൻ, മധു മുട്ടറ, സാബുകൃഷ്ണ, പത്മചന്ദ്രക്കുറുപ്പ്, ഓടനാവട്ടം വില്ലേജ് ഓഫീസർ എ.എസ്. അബിത തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ സ്വാഗതവും എ. തുളസീധരൻപിള്ള നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |