കൊച്ചി: ഏഴിമല നാവിക അക്കാഡമിയിൽ വിദ്യാർത്ഥിയായ ടാൻസാനിയൻ നേവൽ കേഡറ്റ് അബ്ദുൾ ഇബ്രാഹിം സാലിഹിനെ (22) കൊച്ചി കായലിൽ കാണാതായി. ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് നാട്ടിലേക്ക് പോകാൻ കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു അപകടം.
ഞായറാഴ്ച വൈകിട്ട് 5.15ന് തേവര പാലത്തിന് അടി ഭാഗത്ത് കായലിൽ നീന്തുമ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. മൂന്നു പ്രാവശ്യം സുരക്ഷിതമായി നീന്തി കരയ്ക്കെത്തിയ കേഡറ്റ് വീണ്ടും കായലിൽ ചാടുകയായിരുന്നു. ഒഴുക്കിൽപ്പെട്ടത് കണ്ട് കരയ്‌ക്കുണ്ടായിരുന്ന സഹപാഠിയും നേവൽ അക്കാഡമി കേഡറ്റുമായ കൊല്ലം സ്വദേശി ജീനിയൽ ബെൻസാണ് ക്ലബ്ബ് റോഡ് ഫയർഫോഴ്സിനെ അറിയിച്ചത്. കായലിൽ നാവികസേനയുടെ സ്കൂബ ടീം തെരച്ചിൽ തുടരുകയാണ്.
ശനിയാഴ്ച പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് എല്ലാ വിഭാഗം കേഡറ്റുകൾക്കും ഒരു മാസത്തെ അവധിയായതിനാൽ കൊച്ചിയിലെത്തിയ അബ്ദുൾ ഇബ്രാഹിം സാലിഹ് സുഹൃത്തിനൊപ്പം നഗരത്തിലെ ഒരു ഹോട്ടലിലാണ് താമസിച്ചത്. ഇന്നലെ കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്നാണ് കായലിൽ നീന്താനിറങ്ങിയതെങ്കിലും അടിയൊഴുക്ക് ശക്തമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |