മഴക്കാലത്ത് ഇഴ ജന്തുക്കൾ മനുഷ്യന് ഭീഷണി ആകുമോ? എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്? ഇഴ ജന്തുക്കളുടെ കടിയേൽക്കാതിരിക്കാനായി എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം? സ്നേക്ക് മാസ്റ്റർ വാവ സുരേഷ് ടോക്കിങ് പോയന്റിൽ പ്രതികരിക്കുന്നു.
'വീടിനോട് ചേർന്നുള്ള സ്റ്റെപ്പുകളിൽ ചെടിവയ്ക്കുന്നത് പലയിടങ്ങളിലും കാണുന്നതാണ്. മുകളിലോട്ട് പോകുന്ന ചെടിയാണെങ്കിൽ അപകടമുണ്ടാകുന്നില്ല. പക്ഷേ പടർന്ന് താഴോട്ട് പോകുന്ന ചെടിയാണെങ്കിൽ ഈ വള്ളിപ്പടർപ്പുവഴി പാമ്പിന് സ്റ്റെപ്പിലേക്ക് കയറാനാകും. ഇങ്ങനെ പടർന്നുവരുന്ന ചെടിച്ചെട്ടികൾ പരമാവധി വീടിനോട് ചേർത്തുവയ്ക്കാതിരിക്കുക. ഷൂ റാക്കുകൾ ഉയരമുള്ള സ്ഥലത്ത് വയ്ക്കുക.
ജനലിന്റെ ഭാഗത്ത് ഉയരമുള്ള വിറക് വയ്ക്കരുതെന്ന് പറയാറുണ്ട്. പഴയ ബൈക്കും സ്‌കൂട്ടറൊന്നും ജനലിനോട് തൊട്ടുവയ്ക്കരുത്. ഇതിലൂടെയൊക്കെ കയറുന്ന അതിഥികൾക്ക് വേഗം ജനലിലൂടെ അകത്തുകയറാൻ സാധിക്കും. കുട്ടികൾ കളിക്കുന്ന സൈക്കിളും മറ്റും പുറത്തിട്ടിട്ട്, സൂക്ഷിച്ച് നോക്കാതെ അകത്തെടുത്ത് വയ്ക്കരുത്.
അഞ്ചോ പത്തോ ദിവസം പ്രായമുള്ള മൂർഖന്റെയൊക്കെ കടിയേറ്റാൽ മരണം സംഭവിക്കില്ല, പക്ഷേ മരുന്ന് ആവശ്യമാണ്. രാത്രി കാലങ്ങളിൽ കുഞ്ഞുപാമ്പുകളെ കാണണമെന്നില്ല. കടിച്ചാലും മുള്ള് കൊണ്ടതാണെന്ന് കരുതി പോയിക്കിടന്നുറങ്ങും. അത് അപകടത്തിന് കാരണമാകും.
ഗ്യാസ് കുറ്റി ഒരിക്കലും ഡയറക്ടായി അകത്തുകൊണ്ടുവയ്ക്കരുത്. ചുമന്നുകൊണ്ടുവരുന്നയാൾ തൂക്കി പിറകിൽ വച്ചോണ്ടാണ് വരുന്നത്. അവർ ഒരിക്കലും പിറകിൽ തൊടുന്നില്ല. ഈ റിംഗിനകത്ത് പാമ്പിരുന്ന ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്.
ഈ വീഡിയോ കാണുന്ന മുഴുവൻ പേരും ശ്രദ്ധിക്കേണ്ടത്. ഇരുമ്പ് അലമാര വാങ്ങുമ്പോൾ അടിഭാഗം ഫില്ലായത് വാങ്ങുക. ഫില്ലായത് അല്ലെങ്കിൽ, അടിഭാഗത്ത് പാമ്പുകൾക്ക് മാസങ്ങളോളം ഇരിക്കാനാകും. ചുമർ പാമ്പാണെങ്കിൽ ഇഷ്ടം പോലെ പല്ലിയെ ഭക്ഷിക്കാനവിടെ കിട്ടും. ഈ ചുമർ പാമ്പിനെ പിടിക്കാൻ ശംഖുവരയനും വരാം. പതിനഞ്ച് ദിവസമാണ് മൂർഖൻ ഒരു വീട്ടിലെ അലമാരയുടെ അടിയിലെ ഭാഗത്ത് ഇരുന്നത്.
ചെടിയെ സ്‌നേഹിക്കുന്ന അമ്മമാർ രണ്ട് മൂന്ന് മാസത്തേക്ക് ശ്രദ്ധിക്കണം. മൂർഖന്റെ എല്ലാ മുട്ടയും വിരിഞ്ഞു കഴിഞ്ഞു. അണലി എല്ലാം പ്രസവിച്ചു കഴിഞ്ഞു. ഇനി ലേറ്റായി ഇണ ചേർന്നതുണ്ടെങ്കിലേ ഉള്ളൂ. ഇവയുടെ കുഞ്ഞുങ്ങൾ നമ്മുടെ പൂന്തോട്ടത്തിലൊക്കെ വന്ന് ചുറ്റി ഇരിക്കും. അമ്മമാർ ഒന്നും ശ്രദ്ധിക്കാതെ ചെടിയെ തടവാൻ പോകുന്നത് അപകടമാണ്.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |