തിരുവനന്തപുരം: ഇന്ന് തിരുവോണം. നാടെങ്ങും ആഘോഷ ലഹരിയിലാണ്. ഫേസ്ബുക്ക് നിറയെ ഓണാശംസകളാണ്. ഇപ്പോഴിതാ കുട്ടികൾക്കൊപ്പം പാട്ടുപാടി ഓണാശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എം.എം.മണി. ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ എന്ന പാട്ട് പാടുന്ന വീഡിയോ ഫേസ്ബുക്കിലൂടെയാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്.
'പഴമയുടെയും പുതുമയുടെയും സമ്മിശ്രമാണ് ഓണാഘോഷങ്ങൾ . ഓണം ഒരു പ്രതീകമാണ്. എല്ലാ മലയാളികൾക്കും ഓണാശംസകൾ സ്നേഹത്തോടെ നേരുന്നു'എന്ന അടിക്കുറിപ്പും അദ്ദേഹം വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |