വിദേശ പഠനത്തിന് വിദ്യാർത്ഥികൾ അമേരിക്ക, യു.കെ എന്നിവ ഒഴിവാക്കുന്ന പ്രവണത കാണപ്പെടുന്നു. വർദ്ധിച്ചു വരുന്ന ജീവിതച്ചെലവ്, ഫീസ്, കുറയുന്ന തൊഴിലവസരങ്ങൾ, പോസ്റ്റ് സ്റ്റഡി വർക്ക് വിസയിലുള്ള മാന്ദ്യം, കഠിനമായ വിസ നടപടിക്രമങ്ങൾ എന്നിവ മറ്റു രാജ്യങ്ങൾ കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നു. ഓസ്ട്രേലിയ, ന്യൂസിലാൻഡ് , ജർമ്മനി, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളാണ് വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. അടുത്തകാലത്തായി കാനഡയിലേക്കും വിദ്യാർത്ഥികൾക്ക് താത്പര്യമുണ്ട്. ജർമ്മനിയിലെ മ്യുണിക്കിലുള്ള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഒഫ് മ്യൂണിക്ക്, ലുഡ്‌വിഗ് മാക്സ് മിലൻ യൂണിവേഴ്‌സിറ്റി, ഹംബോൾട്ട് യൂണിവേഴ്സിറ്റി ഒഫ് ബെർലിൻ, യൂണിവേഴ്സിറ്റി ഒഫ് ബോൺ എന്നിവിടങ്ങളിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസില്ല.
പാക്കേജിംഗിൽ ബിരുദാനന്തര ഡിപ്ലോമ
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാക്കേജിംഗ് ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പാക്കേജിംഗിലാണ് ബിരുദാനന്തര ഡിപ്ലോമ. സയൻസ്, എൻജിനിയറിംഗ്, ടെക്നോളജി, ഫാർമസി , ഫുഡ് സയൻസ്, ഫുഡ് ടെക്നോളജി, അഗ്രികൾച്ചർ ബിരുദധാരികൾക്ക് അപേക്ഷിക്കാം.ലോകത്താകമാനം ഏറെ തൊഴിലവസരങ്ങളുള്ള മേഖല കൂടിയാണിത്. മികച്ച ക്യാമ്പസ് പ്ലേസ്‌മെന്റുണ്ട്. മുംബയ്, കൊൽക്കത്ത, അഹമ്മദാബാദ് ക്യാമ്പസുകളിലാണ് കോഴ്സ് നടത്തുന്നത്. ജൂൺ 22 ന് പ്രവേശന പരീക്ഷ നടത്തും.ജൂൺ 15 വരെ അപേക്ഷിക്കാം. www.iip-in.com
പ്രഗതി സ്കോളർഷിപ്
എൻജിനിയറിംഗിനും ഡിപ്ലോമയ്ക്കും പഠിക്കുന്ന പെൺകുട്ടികൾക്ക് വർഷത്തിൽ 50000 രൂപ വീതം നാലു വർഷത്തേക്ക് എ.ഐ.സി.ടി.ഇ പ്രഗതി സ്കോളർഷിപ് നൽകുന്നു. ഒരു വിദ്യാർത്ഥിനിക്ക് പരമാവധി രണ്ടു ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്. എട്ടു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. www.aicte-india.org
പോസ്റ്റ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി
ഗുജറാത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ മാനേജ്‌മന്റ് പോസ്റ്റ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി പ്രോഗ്രാമിന് അപേക്ഷിക്കാം. വിദേശത്തും ഇന്ത്യയിലും വ്യവസായ മേഖലയിൽ തൊഴിൽ സാദ്ധ്യതയുള്ള പ്രോഗ്രാമാണിത്. ബി.ടെക്, എം.ടെക്, എം.എസ്‌സി, ബി.എസ്സി ബിരുദധാരികൾക്ക് അപേക്ഷിക്കാം. www.gidm.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |