കൊച്ചി: വിജിലൻസ് കേസിൽ പ്രതിയായ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെ ഇപ്പോൾ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇത് രേഖപ്പെടുത്തിയ ജസ്റ്റിസ് പി.ജി. അജിത്കുമാർ ശേഖർ കുമാറിന്റെ മുൻകൂർ ജാമ്യ ഹർജി 11ന് പരിഗണിക്കാൻ മാറ്റി. കേസൊതുക്കാൻ ഇടനിലക്കാരൻ വഴി രണ്ടു കോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് ഹർജിയിൽ പറയുന്നു. സീനിയർ അഭിഭാഷകൻ പി. വിജയഭാനുവാണ് ശേഖർകുമാറിനായി ഹാജരാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |