പത്തനംതിട്ട: അടൂർ എസ്.എൻ.ഐ.ടി എൻജിനിയറിംഗ് കോളേജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഉൾപ്പെടെയുള്ള ബി.ടെക്, ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷന് അവസരം. കീം എൻട്രൻസ് എഴുതാത്തവർക്കും ഡിപ്ലോമ ലെറ്റ് എൻട്രൻസ് എഴുതാത്തവർക്കും ബി.ടെക്കിനും പത്താം ക്ലാസ് പാസായവർക്ക് ഡിപ്ലോമയ്ക്കും ഗവണ്മെന്റ് ഫീസിൽ അഡ്മിഷൻ ലഭിക്കും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് ഒന്നിന് മുമ്പായി കോളേജ് ഓഫീസിൽ എത്തണം. വിവരങ്ങൾക്ക്: +91 9744730000, 4admission@snit.edu.in, +91 9947451000, admission4diploma@snit.edu.in.
താത്ക്കാലിക റാങ്ക് ലിസ്റ്റായി
തിരുവനന്തപുരം:മെഡിക്കൽ,മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ താത്ക്കാലിക മെഡിക്കൽ റാങ്ക് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.പരാതികൾ ceekinfo.cee@kerala.gov.inൽ ഇന്ന് വൈകിട്ട് നാലിനകം അറിയിക്കണം.വിജ്ഞാപനം വെബ്സൈറ്റിൽ.
ശിവഗിരി നവരാത്രി ആഘോഷം: രജിസ്ട്രേഷൻ തുടരുന്നു
ശിവഗിരി: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ശിവഗിരി ശാരദാദേവി സന്നിധിയിലെ നവരാത്രി മണ്ഡപത്തിൽ സെപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള രജിസ്ട്രേഷൻ തുടരുന്നു. കലാസംഘടനകൾക്കും ഗുരുദേവ പ്രസ്ഥാനങ്ങൾക്കും വിദേശത്തുള്ളവർക്കും അരങ്ങേറ്റക്കാർക്കും പങ്കെടുക്കാം. വിദ്യാരംഭത്തിനും അവസരമുണ്ട്. രജിസ്ട്രേഷന്: 9447551499, 7907538340
വയനാട്, ഇടുക്കി ഡെപ്യൂട്ടി കളക്ടർ തസ്തിക,ഉത്തരവിറങ്ങി
തിരുവനന്തപുരം:പരിസ്ഥിതി ദുർബല പ്രദേശങ്ങൾ ഉൾകൊള്ളുന്ന വയനാട്,ഇടുക്കി ജില്ലകളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപിക്കുന്നതിനു നേതൃത്വം നൽകുന്നതിനുമായി ഡെപ്യൂട്ടി കളക്ടർ തസ്തിക സൃഷ്ടിച്ച് ഉത്തരവിറങ്ങി.ജില്ലകളിലെ റവന്യു വകുപ്പിലെ ഓരോ ഓഫീസ് അറ്റൻഡന്റ് തസ്തികയും ടൈപ്പിസ്റ്റ് തസ്തികയും ഒഴിവാക്കിയിട്ടുണ്ട്.
പട്ടികജാതി
ഫണ്ട് വകമാറ്റി:
ബി.ജെ.പി
തിരുവനന്തപുരം: പട്ടികജാതി ക്ഷേമത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച 6,600 കോടി രൂപയുടെ ഫണ്ട് വകമാറ്റിയതിനെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും സംസ്ഥാന സെക്രട്ടറി വി.വി.രാജേഷും ആവശ്യപ്പെട്ടു.പട്ടികജാതി വിഭാഗങ്ങൾക്ക് വിവാഹസഹായം, പഠനസഹായം, സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള മൈക്രോഫിനാൻസ് തുടങ്ങിയ പദ്ധതികളുടെ പേരിൽ അനുവദിച്ച തുകയാണ് അർഹരായവർക്ക് കിട്ടാതാക്കിയത്. പരാതികളിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. കേന്ദ്ര പട്ടികജാതി കമ്മിഷനും സെൻട്രൽ വിജിലൻസ് കമ്മിഷനും കേന്ദ്ര പട്ടികജാതി വികസന വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുക്കിയ തീയതി
തിരുവനന്തപുരം:യു.പി.സ്കൂൾ ടീച്ചർ തസ്തികയിൽ (കാറ്റഗറി നമ്പർ: 707/2023) കോഴിക്കോട്,കണ്ണൂർ,വയനാട്, കാസർകോട് ജില്ലകളിൽ മാറ്റിവച്ച അഭിമുഖം 30,31,ആഗസ്റ്റ് 1 തീയതികളിൽ കോഴിക്കോട് മേഖല,ജില്ലാ ഓഫീസുകളിലും,എറണാകുളം മേഖല,ജില്ലാ ഓഫീസുകളിലും നടത്തേണ്ടിയിരുന്ന അഭിമുഖം 31, ആഗസ്റ്റ് 1 തീയതികളിൽ ആലപ്പുഴ ജില്ലാ ആഫീസിൽ വച്ചും,തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ നടത്തേണ്ടിയിരുന്ന അഭിമുഖം ആഗസ്റ്റ് 2 ന് ആസ്ഥാന ഓഫീസിലും നടത്തും.പുതുക്കിയ ഇന്റർവ്യൂ ഔദ്യോഗിക വെബ്സൈറ്റിൽ .
തെക്കൻ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ
തിരുവനന്തപുരം:ഓണത്തിനു ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്നാട്ടിലെ നഗരങ്ങളിൽ നിന്നും നാട്ടിലെത്താൻ ടിക്കറ്റില്ലാത്തവർക്ക് ആശ്വാസമായി തെക്കൻ കേരളത്തിലേക്ക് സ്പെഷൽ ട്രെയിനുകൾ.ചെന്നൈ സെൻട്രലിൽ നിന്നു കൊല്ലം, കോട്ടയം എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സ്പെഷൽ ട്രെയിനുകൾ. സേലം, ഈറോഡ്, പാലക്കാട് വഴിയാണു സർവീസ്.പതിവ് ട്രെയിനുകളിൽ ഓണക്കാലത്തേക്കുള്ള ടിക്കറ്റുകൾ ബുക്കിംഗ് ആരംഭിച്ച് ചുരുങ്ങിയ ദിവസത്തിനകം തീർന്നിരുന്നു. സെപ്തംബർ 2 മുതലുള്ള ടിക്കറ്റുകളാണു വേഗത്തിൽ തീർന്നത്. അതേസമയം, മലബാറിലേക്ക് സ്പെഷൽ ട്രെയിനുകൾ നേരത്തെ പ്രഖ്യാപിച്ചില്ലെങ്കിൽ വടക്കൻ ജില്ലകളിലേക്കുള്ള യാത്ര ദുരിതമാകുമെന്ന് ചെന്നൈയിലെ മലയാളികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |