ന്യൂഡൽഹി: സി.പി.എം മധുര പാർട്ടി കോൺഗ്രസിന് ശേഷമുള്ള ആദ്യ കേന്ദ്ര കമ്മിറ്റി യോഗം ഇന്നുമുതൽ അഞ്ചുവരെ ഡൽഹിയിൽ നടക്കും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം കേരളത്തിൽ നിന്നുള്ള നേതാക്കൾ നാളെ മടങ്ങും.
പി.ബി അംഗങ്ങൾക്ക് സംഘടനാകാര്യങ്ങളുടെ ചുമതല, സംസ്ഥാനങ്ങളുടെ ചുമതല, പോഷക സംഘടനകളുടെ ചുമതല, പാർലമെന്ററി പാർട്ടി ചുമതല തുടങ്ങിയവ യോഗത്തിൽ നിശ്ചയിക്കും.
പാർട്ടി കോൺഗ്രസ് തീരുമാനങ്ങൾ നടപ്പാക്കാനുള്ള ഹ്രസ്വവും ദീർഘവുമായ പദ്ധതികൾക്ക് രൂപം നൽകുമെന്നും ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. പഹൽഗാം ഭീകരാക്രമണം, ഒാപ്പറേഷൻ സിന്ദൂർ, ബിഹാർ തിരഞ്ഞെടുപ്പ് അടക്കം ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |