കൊല്ലം: ലഹരി നിർമാർജന സമിതി (എൽ.എൻ.എസ്) ലഹരിമുക്ത ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ലഘുലേഖയുടെ ലോഗോ എൽ.എൻ.എസ് ജില്ലാ പ്രസിഡന്റ് എം.എം. സഞ്ജീവ് കുമാർ കെ.എം.സി.സി ചെയർമാൻ നവാസിന് നൽകി പ്രകാശനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി നഹാസ് കൊരണ്ടിപ്പള്ളി അദ്ധ്യക്ഷനായി. വനിതാവിംഗ് ഓർഗനൈസിംഗ് സംസ്ഥാന സെക്രട്ടറി മീരാറാണി, ജില്ലാ ട്രഷറർ എസ്. മുഹമദ് സുഹൈൽ, എൽ.എൻ.എസ് സംസ്ഥാന കൗൺസിൽ അംഗം ഹാജി ചാണക്യൽ, നിളാമുദ്ദീൻ മുസലിയാർ, ബ്രൈറ്റ് സയ്ഫുദീൻ, എ.കെ. അസനാര് കുഞ്ഞ്, ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്റ് ബദറുദ്ദീൻ പള്ളിമുക്ക്, അയൂബ് ഖാൻ, വിദ്യാർത്ഥിവിംഗ് പ്രസിഡൻ് സാറാ ഫാത്തിമാ, സബീർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |