തൊടുപുഴ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ നഴ്സിംഗ് അസിസ്റ്റന്റായ യുവതിക്ക് ജാമ്യം ലഭിച്ചു. മൂലമറ്റം സ്വദേശിനിക്കാണ് ഇന്നലെ ജാമ്യം കിട്ടിയത്. യുവതി അടുത്തിടെ പ്രസവിച്ച് കൈക്കുഞ്ഞുള്ളതിനാൽ ഈ ആനുകൂല്യത്തിലാണ് കോടതി ജാമ്യം. തിങ്കളാഴ്ച വൈകിട്ടാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം മേയിലായിരുന്നു സംഭവം.ഓപ്പറേഷനായി എത്തിയ കുടുംബത്തിന്റെ കയ്യിലുണ്ടായിരുന്ന 5 പവൻ സ്വർണമാണ് മോഷണം നടത്തിയത്. മോഷണ ദിവസം യുവതിയും ഡ്യൂട്ടിയിലുണ്ടായിരുന്നു. മോഷ്ടിച്ച സ്വർണത്തിൽ നിന്നും കുറച്ച് ഭാഗം പാലായിലെ ജുവലറിയിൽ യുവതി വിറ്റിരുന്നു. ഇതിനിടയിലാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |