കൂത്തുപറമ്പ്: പത്താം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിന്റെ കവർ പേജിനു നിറം പകർന്നത് ചിത്രകാരനും ചിത്രകല അദ്ധ്യാപകനുമായ ഷൈജു കെ മാലൂർ. മരമാകുന്ന പുസ്തകത്തിൽ നിന്നും അറിവ് നേടാനായി വിവിധ ദേശങ്ങളിൽ നിന്നും എത്തുന്ന പക്ഷികളെയാണ് ഷൈജു വരച്ചു ചേർത്തിരിക്കുന്നത്. മരത്തിന്റെ ചില്ലകളും ശിഖരങ്ങളും ചേർന്ന് ഒരു തലച്ചോർ ആയി രൂപം കൊണ്ടിരിക്കുന്നു. കൂടാതെ പ്രകാശവും മഴയും ചേർന്ന് മനോഹരമായ അറിവിന്റെ മഴവില്ലുകളായി ചിത്രീകരിച്ചിട്ടുണ്ട് .
ഗർഭപാത്രത്തിൽ ചുരുണ്ട് കിടക്കുന്ന നവജാത ശിശുവിന്റേതിന് സമാനമാണ് ചിത്രത്തിലെ വൃക്ഷത്തലപ്പ്.
മുൻ വർഷങ്ങളിൽ 9, 10 ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിലും ഷൈജുവിന്റെ ചിത്രങ്ങൾ അക്ഷരങ്ങൾക്കൊപ്പം അറിവ് പകർന്നിട്ടുണ്ട്. വടക്കൻ ഓസ്‌ട്രേലിയയിലെ പെർത്തിൽ സ്‌കൂൾ ലൈബ്രറികളിൽ ഷൈജു വരച്ച ചിത്രങ്ങൾ ഉള്ള പുസ്തകവും ശ്രദ്ധേയമാണ്.നിലവിൽ വരയിടം ആർട് സ്‌കൂൾ ഡയറക്ടർ ആണ് ഷൈജു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |