കണ്ണൂർ : ഒരു വീട്ടിൽ ഒരു കുരുമുളക് തൈ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുറ്റി കുരുമുളക് കൃഷി ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് സി ഡി.എസിലെ പറവൂർ കുണ്ടയാട് അംഗനവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ നിർവഹിച്ചു.തളിപ്പറമ്പ് ജൈവിക നഴ്സറിയിൽ നിന്നും വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് കുറ്റി കുരുമുളക് തൈകളാണ് വീട്ടിൽ എത്തിക്കുന്നത്.ആദ്യഘട്ടത്തിൽ മൂന്ന് ലക്ഷം തൈകളാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സൈജു പത്മനാഭൻ പദ്ധതി വിശദീകരണം നടത്തി . ജൂലായ് അഞ്ചു വരെ ജില്ലയിലെ 81 സി.ഡി.എസുകളിലുമായി 3 ലക്ഷം കുറ്റി കുരുമുളക് തൈകൾ നടും.കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി.ജയൻ, വൈസ് പ്രസിഡന്റ് കെ.മോഹനൻ, കെ.ജി.ബിന്ദു, ടി.വി.സുധാകരൻ, എൻ.കാർത്യായനി, എം.വി.പവിത്രൻ, പി.വി. സ്വപ്ന എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |