കൊച്ചി: ഓൺലൈൻ ഓഹരിവ്യാപാരത്തിൽ വൻതുക ലാഭം വാഗ്ദാനം ചെയ്ത് എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സായ യുവതിയിൽനിന്ന് 16,95000 രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. തൃശൂർ ഗാന്ധിനഗർ എടക്കളത്തൂർ കിഴക്കുമുറി വീട്ടിൽ അനന്തുകൃഷ്ണനെയാണ് (31) കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തത്.
2024 ഡിസംബർ മുതലുള്ള കാലയളവിൽ പലതവണകളായിട്ടാണ് കൈപ്പറ്റിയത്. വാട്സാപ്പിൽ വിളിച്ച്
വലിയലാഭം വാഗ്ദാനംചെയ്താണ് ട്രെയിഡിംഗ് അക്കൗണ്ടിലൂടെ പണം വാങ്ങിയത്. അനന്തുകൃഷ്ണൻ ഉൾപ്പെടെ നിരവധി പേരുടെ അക്കൗണ്ടുകളിലേക്ക് പണം പോയതായി കണ്ടെത്തി. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബി ടെക് പഠനം പൂർത്തിയാക്കിയ പ്രതി നിലവിൽ പുഴക്കൽ ബ്ലോക്ക്പഞ്ചായത്തിലെ പട്ടികജാതിവികസന ഓഫീസിൽ താത്കാലിക ജീവനക്കാരനാണ്. ഇയാളുടെ മൊബൈൽഫോണും സിമ്മും കസ്റ്റഡിയിലെടുത്തു.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടർ പി.എം. രതീഷ്, എസ്.ഐമാരായ കെ.ആർ. പ്രവീൺ, ഷാഹിന എന്നിവരടങ്ങിയ സംഘമാണ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |