കാക്കനാട്: തൃക്കാക്കര നഗരസഭാ സെക്രട്ടറിയേയും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരേയും ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ കാക്കനാട് തുതിയൂർ സ്വദേശിനി മഞ്ജു സുധീരനെ (46) തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞമാസം 23ന് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം നടന്നുകൊണ്ടിരിക്കെ പ്രതി അനുവാദമില്ലാതെ കടന്നുചെന്ന് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ എ.കെ.സുധീറിന്റെ നേതൃത്വത്തിൽ എസ്.ഐ വി.ബി. അനസ്, എ.എസ്.ഐ പ്രിയ, വനിതാ സി.പി.ഒ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |